ആലപ്പുഴ: കേരളാ ഒളിംപിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ഗെയിംസുമായി ബന്ധപ്പെട്ട ജില്ലാ സ്‌കൂൾ ഗെയിംസിന്റെ സംഘാടക സമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കും. വൈകിട്ട് 4ന് രാമവർമ്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു അദ്ധ്യക്ഷത വഹിക്കും.