പൂച്ചാക്കൽ: പള്ളിപ്പുറം വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിൽ പ്രദേശിക തൊഴിലാളികളെ ഒഴിവാക്കി അന്യ സംസ്ഥാന തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന രീതി ഉപേക്ഷിക്കണമെന്ന് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷമായി വ്യവസായ യൂണിറ്റുകളികളിൽ പണിയെടുക്കുന്നവരെയും വ്യവസായ മേഖലയ്ക്ക് സ്ഥലം വിട്ടു നൽകിയവരെയും പരിഗണിക്കുന്നില്ല . ഇതിനെതിരെ സ്ഥാപനങ്ങളുടെ മുമ്പിൽ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. അരൂർ നിയോജ മണ്ഡലം പ്രസിഡന്റ് എസ്. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെസുനിൽകുമാർ മുരളി, സുരേന്ദ്രൻ സുരഭി, ഗോപി തിരുനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.