bxj

ഹരിപ്പാട് : സി.ബി.സി വാര്യർ ഫൌണ്ടേഷൻ മികച്ച ജീവകാരുണ്യ പ്രവർത്തകനായി തിരഞ്ഞെടുക്കപ്പെട്ട ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻകുടിയായ മന്ത്രി സജി ചെറിയാന് മുൻ മന്ത്രി ജി. സുധാകരൻ പുരസ്‌കാരം സമ്മാനിച്ചു. സി.പി.എം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. പ്രതിഭകളെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.സി.എസ്‌ സുജാത ആദരിച്ചു. കേരള സർവകലാശാലയിൽ നിന്ന് ബി.എ മലയാളം ഒന്നാംറങ്ക് നേടിയ ആർ. ആതിര, എം. ജി സർവകലാ ശാലയിൽ നിന്ന് മ്യൂസിക് ബി.എ ഒന്നാംറങ്ക് നേടിയ ടി.സി മാത്യു, കേരള സർവകലാശാല യിൽ. നിന്ന് മ്യൂസിക് എം.എ ഒന്നാം റാങ്ക് നേടിയ എസ്‌.ഗോപിക, എൽ.പി.എസ്‌.എ ഒന്നാം റാങ്ക് നേടിയ അശ്വതി നായർ,ദേശീയ പവർലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവ് ജി.അമേയ, ചലച്ചിത്ര പുരസ്‌കാരം നേടിയ ഡോ.അജു നാരായണൻ, കുസറ്റിൽ നിന്ന്എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഡോ. പ്രദീഷ് ജി. പണിക്കർ, യുവ സംരംഭകൻ ജയകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. എം ആരിഫ് എം.പി,ടി.കെ ദേവകുമാർ, എം.സുരേന്ദ്രൻ, എൻ.സജീവൻ, സി.ശ്രീകുമാർ ഉണ്ണിത്താൻ, സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി. കെ സഹദേവൻ,മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ. പി.ഡി.ശശിധരൻ, കരുതൽ പാലിയേറ്റിവ് സൊസൈറ്റി കൺവീനർ ജി.രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ സ്വാഗതവും സി.പി.എം ഹരിപ്പാട് ഏരിയ ആക്ടിങ് സെക്രട്ടറി കെ.മോഹനൻ നന്ദിയും പറഞ്ഞു.