ചേർത്തല:ദേശീയപാത വികസനത്തിനായി സ്ഥലം ഏ​റ്റെടുക്കുന്നതിലും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലുംസ്ഥലം ഉടമകൾ ഉയർത്തിയ അപാകതകൾ പരിഹരിക്കണമെന്ന് ഹൈക്കോടതി.തുറവൂർ തെക്ക് മുതൽ കഞ്ഞിക്കുഴിവരെയുള്ള ഭൂമിനഷ്ടപ്പെടുന്നവർ ഉൾപ്പെടുന്ന സ്ഥലം ഉടമാ അസോസിയേഷൻ കർമ്മസമിതിയുടെ ഹർജിയിൽ ജസ്​റ്റിസ് ദേവൻരാമചന്ദ്രനാണ് ഉത്തരവിട്ടത്.ഭൂമി ഉടമകളുടെ ബുദ്ധിമുട്ടുകൾ സർക്കാരിനെയും ബന്ധപ്പെട്ടവരെയും അറിയിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കർമ്മസമിതി കോടതിയെ സമീപിച്ചതെന്ന് ഭാരവാഹികളായ മോഹൻദാസ്,കെ.വി.ജോർജ്ജ്,ജിമ്മികുന്നുംപുറം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂമിനഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന ഇടപെടലുകളാണ് കോടതി നടത്തിയിരിക്കുന്നത്. വിധി പ്രകാരം നഷ്ടപരിഹാരത്തിലെ ന്യൂനതകൾകാട്ടി രണ്ടാഴ്ചക്കുള്ളിൽ ഭൂമിനഷ്ടപ്പെടുന്നവർക്ക് അതോറിട്ടിയെ സമീപിക്കാവുന്നതാണ്.