
ആലപ്പുഴ: 24ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ പിടിയിലായി. കാട്ടൂർ ചാണിയിൽ രാജു (56), മാരാരിക്കുളം അറയ്ക്കൽ ജോർജ് (62) എന്നിവരാണ് പിടിയിലായത്. ആഡംബര കാറിൽ കൊണ്ടുവന്ന 100പാക്കറ്റ് ഹാൻസുമായി രാജുവിനെ കണിച്ചുകുളങ്ങര ഭാഗത്ത് നിന്നാണ് പിടികൂടിയത്. വീട്ടിൽ 25 ചാക്കിലായി ഒളിപ്പിച്ചുവച്ച 35000പാക്കറ്റ് ഹാൻസുമായാണ് ജോർജിനെ പിടിച്ചത്. നാർകോട്ടിക് സെൽ ഡിവൈ എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനൊപ്പം മാരാരിക്കുളം സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിശോധനയ്ക്കുണ്ടായിരുന്നു.