 
മാവേലിക്കര: മധുരയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മാവേലിക്കര ഉമ്പർനാട് സുനിത ഭവനത്തിൽ ഒ.രാജു (71) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് മധുരയ്ക്കു പോയ രാജുവിനെ അവിടെ വച്ചു വാഹനം ഇടിച്ചതായാണു ലഭിച്ച വിവരം. പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചപ്പോൾ രാജു നൽകിയ വിലാസത്തിന്റെ അടിസ്ഥാനത്തിൽ മധുര പൊലീസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ:സുനിത, സുബിത, ബിബിത. മരുമക്കൾ: ലൈജു ജോയി, കുര്യൻ വർഗീസ്, ബിജു മാത്യു.