കുട്ടനാട് : എം.ജി യൂണിവേഴ്സിറ്റി ബി.എ ഫിലോസഫി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദിവ്യ ഘോഷിനെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു . രാമങ്കരി പഞ്ചായത്ത് അംഗവും സി.പി.എം രാമങ്കരി ലോക്കൽ കമ്മറ്റി അംഗവുമായ ഊരുക്കരി ജയവിലാസം വീട്ടിൽ കെ.പി.അജയഘോഷിന്റെും ഷൈമോളുടെയും മകളാണ് ദിവ്യ. ബ്ളോക്ക് പഞ്ചായത്ത് പ്രസി‌‌ഡന്റ് വി.എം. വിശ്വംഭരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സന്തോഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. കെ.വേണുഗോപാൽ, ആശാദാസ്, പ്രമോദ് ചന്ദ്രൻ, അഡ്വ. പ്രീതി സജി, സൗമ്യ സനൽ, സബിത രാജേഷ്, സന്ധ്യ, ബി.ഡി.ഒ ജോസഫ് ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു