അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം വണ്ടാനം - നീർക്കുന്നം 245 -ാം ശാഖയിലെ മെരിറ്റ് ഇവനിംഗ് 2022 നാളെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.ശാഖാങ്കണത്തിൽ നാളെ വൈകിട്ട് 4 ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ ശാഖ പ്രസിഡന്റ് എം.കുഞ്ഞുമോൻ കമ്പിയിൽ അദ്ധ്യക്ഷനാകും. അവാർഡ് ദാനം എച്ച്.സലാം എം.എൽ.എ, അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് എന്നിവർ നിർവഹിക്കും. നോട്ട് ബുക്ക് വിതരണം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കും. അറവുകാട് ക്ഷേത്ര യോഗം സെക്രട്ടറി പി.ടി.സുമിത്രൻ യൂണിഫോം ധനസഹായം നൽകും. യൂണിയൻ കൗൺസിലർ ജി.രാജേഷ്, സംഘാടക സമിതി രക്ഷാധികാരികളായ പി.ഭാസ്ക്കരൻ ദേവദി, ചന്ദ്രൻ പരുവേച്ചിറ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ആർ.രാഗേഷ്, വനിതാ സംഘം സെക്രട്ടറി അശോക കുമാരി, ഇ.സി.ആർ ഗ്രൂപ്പ് ചെയർമാൻ മധു ഭാസ്ക്കർ, ശാഖ വൈസ് പ്രസിഡന്റ് എൻ.ഗോപി, ലീഗൽ അഡ്വൈസർ ജെ.ഷെർലി തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി ബി.ഷാജി സ്വാഗതവും മാനേജിംഗ് കമ്മറ്റിയംഗം കെ.ശൈലേന്ദ്രൻ നന്ദിയും പറയും.