ambala

അമ്പലപ്പുഴ: കോമന അമ്പനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശാസ്താ പ്രതിഷ്ഠാകർമ്മം തന്ത്രി പുതുമന പി.ഇ. മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പുതുമന ഈശാനൻ നമ്പൂതിരി , ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ശാന്തി, ക്ഷേത്രം ശാന്തി രാധാകൃഷ്ണൻ ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ശേഷം അന്നദാനം, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതാർച്ചന, ദീപക്കാഴ്ച, മഹാ ദീപാരാധന, ഭജന, കട്ടക്കുഴി ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലിയും നടന്നു. അമ്പനാട്ട് പണിക്കൻ ഉണ്ണിരവി ശശിധരപണിക്കർ, കുഞ്ഞുമോൻ കൈനിക്കരി മഠം, അനിൽ അമ്പനാട്,ഉദയമണി സുനിൽ, സുമ മധു ശ്രീകുമാർ കുരുസിക്കളം, സുദേശൻ കളത്തിൽ, തുടങ്ങിയ ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി