ആലപ്പുഴ: നഗരസഭയുടെ നിർമ്മല ഭവനം - നിർമ്മലനഗരം അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായുള്ള പൊന്നോണത്തോട്ടത്തിന്റെ ഉദ്ഘാടനവും വാർഡുകളുടെ ശുചിത്വ പ്രഖ്യാപനവും ഇന്ന് നഗരസഭാങ്കണത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനംചെയ്യും. പച്ചക്കറി തൈകളുടെ ഉദ്ഘാടനം വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിക്കും.