ആലപ്പുഴ: കേരള ജല അതോറിട്ടി ആലപ്പുഴ പി.എച്ച് സബ് ഡിവിഷൻ ഓഫീസിനു കീഴിൽ കണക്ഷൻ എടുത്തിട്ടുള്ള ആലപ്പുഴ മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി,ആര്യാട്, മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾ വെള്ളക്കര കുടിശിക ഒക്ടോബർ 31നു മുമ്പ് അടച്ചു തീർക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.