vikasana-seminar

മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022 - 23 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. മാവേലിക്കര ബ്ലോക്ക്‌പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുകുമാരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വികസനസ്റ്റാന്റിംഗ് ചെയർപേഴ്‌സൺ പുഷ്പശശികുമാർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ദിപുപടകത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷസോജൻ, ജില്ലാപഞ്ചായത്തംഗം ആതിര.ജി, ബ്ലോക്ക് പഞ്ചായത്തംഗം ഉമാതാരാനാഥ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ വിജയകുമാർ കണ്ണങ്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. സെമിനാറിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.വിനു, അഭിലാഷ് തൂമ്പിനാത്ത്, ഷിബു കിളിമൺ തറയിൽ, ഗോപൻ ചെന്നിത്തല, പ്രസന്നകുമാരി, അജിത ദേവരാജൻ, ലീലാമ്മ ഡാനിയേൽ, ബിന്ദു പ്രദീപ്, ദീപാ രാജൻ, കീർത്തി വിപിൻ, ജി.ജയദേവ് , ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ മനുമോഹൻ, ലിജ, അഖില സോമൻ, അജിൻ, സുദർശൻ, ഡേവിഡ്സൺ, ലാലു, ഷാജി, എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥർ, വി.ഇ.ഓ, ആസൂത്രണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് രവികുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സബീന നന്ദിയും പറഞ്ഞു.