
പരുമല: വർദ്ധിച്ചു വരുന്ന കാൻസർ രോഗത്തിനും ഹൃദ്രോഗത്തിനുമെതിരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുമായി പരുമല ആശുപത്രി. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ കാർഡിയോളജി, കാൻസർ, കാൻസർ ശസ്ത്രക്രിയ, അസ്ഥിരോഗം, നാഡി ഞരമ്പ്, നേത്രപരിശോധന, ഉദരരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി മുതലായ സേവനങ്ങൾ ക്ലബ് കുട്ടനാടുമായി ചേർന്ന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക പള്ളി ഓഡിറ്റോറിയത്തിൽ 19ന് രാവിലെ 9 മുതൽ നടത്തും. ശാസ്ത്രക്രിയയും മറ്റു ചികിത്സയും കുറഞ്ഞ നിരക്കിൽ നടത്തും.
ഫോൺ: +91 81130 11122, +91 94004 20536.