ആലപ്പുഴ: വാടയ്‌ക്കൽ സ്വദേശിനിയായ വീട്ടമ്മയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് ആലപ്പുഴ വനിതാ സ്‌റ്റേഷൻ എസ്.ഐ അറിയിച്ചു. സഹോദരിമാർ തമ്മിലുള്ള കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കേസ്. വിവരങ്ങൾ അറിയാനാണ് വാടയ്‌ക്കൽ ചെറുവള്ളിയിൽ എം. ലക്ഷ്മിയെ വിളിച്ചു വരുത്തിയത്. ഒരു വിധത്തിലും അധിക്ഷേപിച്ചിട്ടില്ലെന്നും എസ്.ഐ വ്യക്തമാക്കി.