കായംകുളം: താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം 24ന് നടക്കും. മെഡിക്കൽ ഓഫീസർ, ആംബുലൻസ് ഡ്രൈവർ,ഇലക്ട്രീഷ്യൻ കം പ്ലബർ എന്നീ തസ്തികകളിലാണ് നിയമനം. എം.ബി.ബി.എസ് ബിരുദമുള്ളവരെയാണ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഡ്രൈവർ തസ്തികയുടെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും പൊലീസിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇലക്ട്രീഷ്യൻ കം പ്ലബർ തസ്തികയുടെ അഭിമുഖത്തിൽ ഈ മേഖലയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി 24ന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ എത്തണം.