മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 658-ാം നമ്പർ ഇരമത്തൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഠനക്ലാസ് ആരംഭിക്കുന്നു. നാളെ രാവിലെ 9 നു ശാഖാ ഹാളിൽ ക്ഷേത്ര മേൽശാന്തി ലാൽ ശാന്തി ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് ടി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. വൈക്കം മഞ്‍ജു പ്രബുദ്ധൻ ശ്രീനാരായണഗുരുദേവ പഠനക്ലാസിനു നേതൃത്വം നൽകും.