മാന്നാർ: ബിജെ.പി. ബുധനൂർ പഞ്ചായത്ത് ഒന്നാം വാർഡ് കമ്മിറ്റിയുടെയും മാവേലിക്കര പ്രിസൈസ് കണ്ണാശുപത്രിയുടെയും എമിറേറ്റ്സ് ഡയഗനോസ്റ്റിക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ കടമ്പൂര് കുറ്റിയിൽമുക്കിൽ വെച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പും സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനാ നിർണ്ണയവും നടത്തപ്പെടുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിക്കും. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ഗ്രാമം പ്രമേഹ, രക്തസമ്മർദ്ദ പരിശോധനാ നിർണയം ഉദ്ഘാടനംവും നിർവഹിക്കും. ബുധനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ സുജാത വിജയൻ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന നിർദ്ധനരായ 5 പേർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുന്നതും നിർദ്ധനരായ 10 പേർക്ക് സൗജന്യമായി കണ്ണടകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രിസൈസ് കണ്ണാശുപത്രിയിൽ ഒരു മാസത്തേക്ക് സൗജന്യ നേത്രപരിശോധനയും, കണ്ണടകൾക്കും അത്യാധുനിക തിമിര ശസ്ത്രക്രിയകൾക്കും പ്രത്യേക ഇളവുകളും, മറ്റ് ലബോറട്ടറി ടെസ്റ്റുകൾക്ക് 30% ഇളവുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് രാജേഷ് കടമ്പൂര് -9947639497 , ലിജിത്- 9037408283, വിനുമോൻ - 6238933452.