ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ബോണസ് നിശ്ചയിക്കുകയും, ചെറുവള്ളങ്ങളെ പങ്കെടുപ്പിക്കുകയും വേണമെന്ന് കേരള ബോട്ട് ക്ലബ് അസോസിയേഷൻ ആവശ്യപ്പെട്ടു. പങ്കെടുക്കുന്ന മുഴുവൻ വള്ളങ്ങൾക്കും ബോണസ് നൽകണം. ബോണസ് വേണ്ടാത്തവർ കൈപ്പറ്റേണ്ടതില്ല. മൂലം ജലമേളയിൽ നിന്ന് ചെറുവള്ളങ്ങളെ മാറ്റി നിർത്തരുതെന്നും അസോസിയേഷൻ പ്രസിഡന്റ് ‌ജയിംസ്കുട്ടി ജേക്കബ്, ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ എന്നിവർ ആവശ്യപ്പെട്ടു.