തുറവൂർ : കോൺഗ്രസ്, എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ കോടംതുരുത്ത് പഞ്ചായത്തിൽ ബി.ജെ.പി യുടെ ജനകീയ ഭരണം അട്ടിമറിച്ചുവെന്നാരോപിച്ചു ബി.ജെ.പി പ്രവർത്തകർ പ്രതിക്ഷേധ പ്രകടനം നടത്തി. ബി.ജെ.പി കോടംതുരുത്ത് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനത്തിനുശേഷം നടന്ന യോഗം സംസ്ഥാന സമിതി അംഗം സി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ടി .ആർ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അരൂർ മണ്ഡലം പ്രസിഡന്റ് എൻ. രൂപേഷ് പൈ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിനീഷ് ഇല്ലിക്കൽ, ആർ. ജയേഷ്, ലൈജു ശാന്തി, സെക്രട്ടറി അഖിലാ രാജൻ, ന്യൂനപക്ഷ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി സിജേഷ് ജോസഫ് ,പഞ്ചായത്ത് അംഗങ്ങളായ അരുൺജിത്ത്, ആശാ ഷാബു, റിണാ ,ശ്രീരഞ്ജിനി, ഗീതാ ഉണ്ണി എന്നിവർ സംസാരിച്ചു.