ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും, എ.ഐ.സി.സി ഓഫീസിൽ അതിക്രമം കാട്ടുകയും ചെയ്ത മോദി സർക്കാർ ഭരണത്തിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഡി.ഡി.സി വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ അഡ്വ എം.ലിജു, അഡ്വ.ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ കെ.പി.ശ്രീകുമാർ, നിർവ്വാഹക സമിതിയംഗം അഡ‌്വ ജോൺസൺ എബ്രഹാം, കെ.കെ.ഷാജു തുടങ്ങിയവർ‌ നേതൃത്വം നൽകി.