
പന്തളം: യുവാവിനെ ചേർത്തല റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കുരമ്പാല കുഴിതുണ്ടിൽ താഴേതിൽ തുളസിയുടെ മകൻ നിഖിൽ (22) ആണ് മരിച്ചത്. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ വ്യാഴാഴ്ച വീട്ടിൽ നിന്ന് പോയതാണ്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. ചേർത്തല പൊലീസ് കേസെടുത്തു. സംസ്‌കാരം ഇന്ന് നടക്കും. സഹോദരി: ആര്യ.