
തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡൻറ് സ്ഥാനങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് വിജയാഹ്ളാദ പ്രകടനം നടത്തി. തിരഞ്ഞെടുപ്പിൽ വിജയിച്ച വി.ജി.ജയകുമാർ , അംബിക ബാബു എന്നിവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. കെ.ഉമേശൻ, ദിലീപ് കണ്ണാടൻ, അനീസ് പായിക്കാട്, പി.വി. ശിവദാസൻ , ഷൈലജൻ കാട്ടിത്തറ, പി.ശശിധരൻ.ജോസി മുരിക്കൻ പി.സി.ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.