bdb

ഹരിപ്പാട്: മുഖ്യമന്ത്രിക്കെതിരെ യു. ഡി. എഫ് -ബി. ജെ. പി കൂട്ടുകെട്ട് നടത്തുന്ന കടന്നാക്രമങ്ങളിൽ പ്രതിഷേധിച്ച് കെ. എസ്. കെ. ടി. യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു . പ്രിയാ അജേഷ് അദ്ധ്യക്ഷത വഹിച്ചു . കെ.കൃഷ്ണമ്മ , വൈ.പ്രദീപ്, വി. എസ്. പ്രഭ, ഡി.സത്യദാസ്, ലീന രജനീഷ്, ഇല്ലിച്ചിറ അജയകുമാർ, അരുൺ കൃഷ്ണൻ , പി. മോഹൻലാൽ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം.സോമൻ സ്വാഗതം പറഞ്ഞു.