a

മാവേലിക്കര: പ്രതിപക്ഷത്തിരിക്കുമ്പോൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി സമരം ചെയ്യുകയും ഭരണത്തിലെത്തുമ്പോൾ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴത്തെ സർക്കാർ പിന്തുടരുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ ആരോപിച്ചു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി കുടുംബ കോടതിക്കു പടിഞ്ഞാറ് നിർമിച്ച പി.രാധാകൃഷ്ണൻ സ്മാരക കെ.പി.എസ്.ടി.എ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് കെ.എൻ അശോക് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് താക്കോൽ കൈമാറി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ താക്കോൽ ഏറ്റുവാങ്ങി. സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഫോട്ടോ അനാഛാദനം ചെയ്തു. എം.ചെല്ലപ്പൻ ശതാഭിഷേക സ്മാരക ഹാൾ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ.മാത്യു സമർപ്പിച്ചു.

മുൻകാല അധ്യാപക സംഘടന നേതാക്കളെ സംസ്ഥാന സെക്രട്ടറി ബി.ബിജു ആദരിച്ചു. നിർമാണ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് കെ.ശ്രീകുമാർ, ട്രഷറർ കെ.രഘുകുമാർ, ജോയിന്റ് കൺവീനർ പ്രമോദ് ജേക്കബ്, കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, കെ.ആർ.മുരളീധരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, മണ്ഡലം പ്രസിഡന്റ് അനിത വിജയൻ, കെ.പി.എസ്.ടി.എ ഭാരവാഹികളായ മിനി മാത്യു, ഷേർളി തോമസ്, മേരി വർഗീസ്, എം.എസ്.ഗീതാകുമാരി, ബി.രാധാകൃഷ്ണൻ, ടി.ജെ കൃഷ്ണകുമാർ, എസ്.അമ്പിളി, ജി.മധുലാൽ, രാജീവ് കണ്ടല്ലൂർ, ആർ.തനുജ, ലാൽജിത്, ബി.ഷിദ, ഷിജു എബ്രഹാം, കെ.ശ്യാംകുമാർ, വി.എൽ ആന്റണി, എൻ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.