a

മാവേലിക്കര: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺ വെൽഫയർ ഫെഡറേഷൻ മാവേലിക്കര ഏരിയ സമ്മേളനം ശ്രീകൃഷ്ണ ഗാനസഭാ ഹാളിൽ സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ.അജയൻ അദ്ധ്യക്ഷനായി. വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ബോർഡംഗം ഗിരീഷ് കീർത്തി മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ, ഫെഡറേഷൻ സംസ്ഥാന ജോ.സെക്രട്ടറി ആര്യ ബൈജു, ജില്ലാ പ്രസിഡന്റ് എച്ച്.എച്ച് ഷംസുദ്ദീൻ, സെക്രട്ടറി ഹരികുമാർ, ഹരിപ്പാട് രാധാകൃഷ്ണൻ, പ്രസന്നൻ, ജി.അജയകുമാർ എന്നിവർ സംസാരിച്ചു. ഡി.തുളസീദാസ് സ്വാഗതവും പുന്നൂസ് മാവേലിക്കര നന്ദിയും പറഞ്ഞു. ഭാരവാഹികളായി അജിതാ വേണു (പ്രസിഡന്റ്), പുന്നൂസ് മാവേലിക്കര (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.