
പുളിങ്കുന്ന്: ബീഹാർ ജമാൽപുർ നോട്ടർഡാം മഠാംഗമായ സിസ്റ്റർ മേരി അഞ്ജനി കുമ്പളംചിറ എസ്.എൻ.ഡി (മേമ്മ, 76) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പുളിങ്കുന്ന് കുമ്പളംചിറ പരേതരായ മത്തായി -ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ. ചാക്കോ കുമ്പളംചിറ (ഭഗൽപുർ രൂപത), പരേതരായ കെ.എം. തോമസ്, കെ.എം. കുര്യൻ. മൃതദേഹം നാളെ രാവിലെ ഒമ്പതിന് കുമ്പളംചിറ കെ.ടി. മത്തായിയുടെ (ബേബിച്ചൻ) വസതിയിൽ കൊണ്ടുവരും.