
മാവേലിക്കര : ആഞ്ഞിലിപ്രാ പുതുശ്ശേരി അമ്പലത്തിൽ ചിങ്ങം 1ന് ആണ്ടുതോറും നടന്നുവരുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റേയും വിജയദശമി നാളിൽ നടത്തുന്ന ലക്ഷാർച്ചനയുടേയും കൂപ്പൺ വിതരണോദ്ഘാടനം നടന്നു. ചെട്ടികളങ്ങര ദേവീക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ആദ്യ കൂപ്പൺ ചെട്ടികുളങ്ങര ക്ഷേത്രം എ.ഒ.ജയറാം പരമേശ്വരന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.ശ്രീകുമാർ അദ്ധ്യക്ഷനായി. ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ, മുൻ ഭരണസമിതി ഭാരവാഹികൾ, വനിതാ സമാജ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.