ചേർത്തല: 2022-23 സാമ്പത്തിക വർഷത്തിൽ 650.67 ലക്ഷം രൂപ ചെലവഴിച്ച് 20 കൃഷിശ്രീ സെന്ററുകൾ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുമെന്ന് മന്ത്റി പി. പ്രസാദ് അറിയിച്ചു. യന്ത്റവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ കാർഷിക സേവന കേന്ദ്രങ്ങൾ,കാർഷിക കർമ്മസേനകൾ, കസ്റ്റം ഹയറിംഗ് സെന്ററുകൾ എന്നിവ ശക്തിപ്പെടുത്തി സേവന പ്രവർത്തനങ്ങൾ ഒറ്റ കേന്ദ്രത്തിലൂടെ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാർഷിക യന്ത്റവത്കരണം യാഥാർത്ഥ്യമാക്കുക,ഫലപ്രദമായ രീതിയിൽ വിവിധ പഞ്ചായത്തുകളിലെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുക,കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ,വിത്ത് എന്നിവ ലഭ്യമാക്കുക,കാർഷിക ഉത്പന്നങ്ങളുടെ സംഭരണം,സംസ്‌കരണം,മുല്യവർദ്ധിത ഉത്പന്നങ്ങളാക്കുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുക, കാർഷിക യന്ത്റങ്ങളുടെ സർവീസ് സെന്ററായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കൃഷിശ്രീ സെന്ററുകൾ പ്രവൃത്തിക്കുക.
ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഇവ ആരംഭിക്കുന്നത്.