അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിൽ തകഴി ഭാഗത്തുണ്ടായ ചോർച്ച പരിഹരിച്ചു. നിർത്തിവെച്ചിരുന്ന പമ്പിംഗ് ഇന്നലെ രാത്രി 10.15 ഓടെ പുനരാരംഭിച്ചു.കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു പമ്പിംഗ് നിർത്തിവെച്ചത്.ഇതോടെ ആലപ്പുഴ നഗരത്തിലെയും, സമീപത്തെ 8 പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.