ph

കായംകുളം: മയക്കുമരുന്നായ എം.ഡി.എം.എയുമായി കായംകുളത്ത് ദമ്പതികൾ പിടിയിലായ കേസിൽ, ഇവർക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്കക്കാരനും കാസർകോട് സ്വദേശിയും പൊലീസിന്റെ പിടിയിലായി.

ഫിലിപ്പ് അനോയിന്റെഡ് (35), കാസർകോട് ചെങ്കള പഞ്ചായത്തിൽ പാടി വില്ലേജിൽ ഇടിർത്തോട് ബദർ നഗർ ഹൗസിൽ മമ്മു എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞി (34) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അനോയിന്റെഡ് ആണ് എം.ഡി.എം.എ നിർമ്മിച്ച്‌ വില്പനക്കായി നൽകുന്നതെന്നാണ് പ്രാഥമിക നിഗമനം.

മേയ് 24നാണ് 67 ഗ്രാം എം.ഡി.എം.എയുമായി ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ കായംകുളത്ത് വന്നിറങ്ങിയ ദമ്പതികളായ അനീഷ്, ആര്യ എന്നിവർ പിടിയിലായത്. സംഘത്തിലെ കണ്ണികളായ തിരുവനന്തപുരം നേമം സ്വദേശി നഹാസ് (23), കീരിക്കാട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ രഞ്ജിത് (25) എന്നിവരും ഈ കേസിൽ അറസ്റ്റിലായിരുന്നു.

തുടർ അന്വേഷണത്തിൽ ആദ്യം മുഹമ്മദ് കുഞ്ഞിയെ കാസർകോട് നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഇയാളുമായി ബംഗളൂരുവിലെത്തി സാഹസികമായാണ് അനോയിന്റെഡിനെ അറസ്റ്റ് ചെയ്തത്.

മാസം തോറും കോടിക്കണക്കിന്‌ രൂപയുടെ മയക്കുമരുന്ന്‌ കച്ചവടമാണ്‌ ഈ സംഘം നടത്തിവന്നിരുന്നത്‌. വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെട്ടിരുന്നതായി ഇവരുടെ ഫോൺ, അക്കൗണ്ട് എന്നിവ പരിശോധിച്ചതിൽ നിന്ന് മനസിലായതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജെ.ജെയ്ദേവിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ഷാജഹാൻ, ദീപക്, വിഷ്ണു, ശരത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​മ​യ​ക്കു​മ​രു​ന്ന്
സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​ക​ൾ​ ​അ​റ​സ്റ്റിൽ

കൊ​ല്ലം​:​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​മ​യ​ക്കു​മ​രു​ന്ന് ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​ക​ളാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ളെ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​പൊ​ലീ​സ് ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പാ​ല​ക്കാ​ട് ​ഒ​റ്റ​പ്പാ​ലം​ ​കി​ഴ​ക്ക് ​കു​മ്പാ​രം​കു​ന്ന് ​ത​സ്‌​നി​ ​മ​ൻ​സി​ലി​ൽ​ ​അ​ൻ​വ​ർ​ ​(28​),​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര​ ​മ​രു.​ ​തെ​ക്ക് ​അ​ൽ​ത്താ​ഫ് ​മ​ൻ​സി​ലി​ൽ​ ​അ​ൽ​ത്താ​ഫ് ​(21​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ ​ജൂ​ൺ​ 4​ന് ​ജി​ല്ല​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ല​ഹ​രി​വേ​ട്ട​യി​ൽ​ ​കു​ണ്ട​റ​ ​സ്വ​ദേ​ശി​യെ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​നി​ന്ന് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്നാ​യ​ ​എം.​ഡി.​എം.​എ​ ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ക​ണ്ണി​ക​ളി​ലെ​ ​പ്ര​ധാ​നി​ക​ൾ​ ​കു​ടു​ങ്ങി​യ​ത്.
കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​മ​റ്റ് ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന​ ​യു​വാ​ക്ക​ളെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​ഇ​ട​നി​ല​ക്കാ​രാ​ക്കി​യാ​ണ് ​മ​യ​ക്കു​മ​രു​ന്ന് ​കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്തി​യി​രു​ന്ന​ത്.​ ​ര​ഹ​സ്യ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​ന്ത​റ്റി​ക്ക് ​ഡ്ര​ഗ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ​അ​ൻ​വ​റാ​ണ് ​വാ​ങ്ങി​ ​ശേ​ഖ​രി​ച്ചി​രു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
ക​രു​നാ​ഗ​പ്പ​ള്ളി​ ​എ.​സി.​പി​ ​പ്ര​ദീ​പ്കു​മാ​റി​ന്റെ​ ​മേ​ൽ​ ​നോ​ട്ട​ത്തി​ൽ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജി.​ ​ഗോ​പ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​മാ​രാ​യ​ ​അ​ലോ​ഷ്യ​സ് ​അ​ല​ക്‌​സാ​ണ്ട​ർ,​ ​ആ​ർ.​ശ്രീ​കു​മാ​ർ,​ ​ജി​മ്മി​ ​ജോ​സ്,​ ​ശ​ര​ത്ച​ന്ദ്ര​ൻ,​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​ന​ന്ദ​കു​മാ​ർ,​ ​ഷാ​ജി​മോ​ൻ,​ ​എ​സ്.​സി.​പി.​ഒ​ ​രാ​ജീ​വ് ​എ​ന്ന​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​രെ​ ​കോ​ട​തി​യി​ൽ​ ​ഹ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഞ്ച​ൽ​ ​എ​ക്സൈ​സ് 7​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​കാ​സ​ർ​കോ​ട് ​ഉ​പ്പ​ള​ ​മം​ഗ​ല​ത്താ​ടി​യി​ൽ​ ​പ​വാ​സി​നെ​ ​(25​)​ ​പി​ടി​കൂ​ടി​യി​രു​ന്നു.