ഹരിപ്പാട്: ലയൺസ് ക്ലബ് ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും. വിമല അശോകപണിക്കർ (പ്രസിഡന്റ്), എസ്.എസ്. ആശാലത (സെക്രട്ടറി), പി. ഇന്ദിരാദേവി നായർ (അഡ്മിനിസ്‌ട്രേറ്റർ), സൂസൻ കോശി (ഖജാൻജി) എന്നിവരാണ് പുതുതായി ചുമതലയേൽക്കുന്നത്. വൈകീട്ട് 6.30ന് തെക്കേനടയിലെ ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്ന യോഗത്തിൽ ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് ബി. അജയ് കുമാർ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറും. ആർ. ഹരീഷ് ബാബു ക്ലബിന്റെ ഡയറക്ടറി പ്രകാശനം ചെയ്യും. ലയൺസ് ക്ലബിന്റെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചടങ്ങിൽ നടക്കും. പ്രമേഹ നിർണയ ക്യാമ്പുകളുടെ ഉദ്ഘാടനം റീജിയണൽ ചെയർപേഴ്‌സൺ ആർ.കെ. പ്രകാശ് ഉദ്ഘാടനം ചെയ്യും. പാട്രിക് ജോസ്, സുഭാഷ്, പ്രീതി മിഥുൻ, പി.സി. അനിൽ കുമാർ, കെ. അശോകപ്പണിക്കർ എന്നിവർ സ്‌കൂളുകളിലേക്കുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ബി.എ. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആർ. ആതിരയെ ആദരിക്കും.