കായംകുളം : എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ327 -ാംനമ്പർ ചേരാവള്ളി ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ നാല്പത്തിയൊന്നാം ദിന കലശപൂജയും ശ്രീനാരായണ ഗുരുദേവ പ്രഭാഷണവും നടന്നു.
പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം അഡ്മിനിസ്ട്രേറ്റർ പനയ്ക്കൽ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു,രാജീവ് ഗോകുലം, കെ.പി ജയമോഹൻ,സൗദാമിനി രാജു ,കെ .ദേവദാസ് ,ആർ.ഗിരിജ, ജി . സതീശൻ ,സുധി പാലാഴി,അനിൽ ഇഞ്ചക്കൽ, ദേവദാസ് ,പുഷ്പവതി, അനിത , അമ്പിളി , ലേഖ, തുടങ്ങിയവർ പങ്കെടുത്തു.