അമ്പലപ്പുഴ: അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ പ്രഥമ സെക്രട്ടറിയും അദ്ധ്യാപകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് ഗ്രന്ഥശാലയിൽ അനുസ്മരണവും, വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും നടക്കും. രാവിലെ 9.30 ന് പി.എൻ.പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന. 9.45 ന് കുട്ടികളുടെ സാഹിത്യ മത്സരങ്ങൾ .10 ന് സാംസ്ക്കാരിക സമ്മേളനം പ്രൊഫ.ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷനാകും.കെ.കവിത, ആർ.ജയരാജ്, സുഷമരാജീവ്, എ.ഓമനക്കുട്ടൻ, ജി.വേണുലാൽ, എ.അരുൺ കുമാർ, കെ.ഗോപി, എം.നാജ, അപർണ്ണ വി.പിള്ള തുടങ്ങിയവർ സംസാരിക്കും. എൻ.എസ്.ഗോപാലകൃഷ്ണൻ സ്വാഗതവും, ബി.ശ്രീകുമാർ നന്ദിയും പറയും