 
മാന്നാർ: കെ.പി.എം.എസ് മാന്നാർ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 81-ാം ചരമവാർഷിക ദിനാചരണം ബുധനൂർ വെസ്റ്റ് 1933 -ാം നമ്പർ കെ.പി.എം.എസ് ശാഖയിൽ ആചരിച്ചു. യൂണിയൻ സെക്രട്ടറി എം.പി കല്യാണ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ മധുസൂദനൻ സ്വാഗതം പറഞ്ഞു. കുഞ്ഞുഞ്ഞമ്മ ജനാർദ്ദനൻ, സുലോചന ഓമനക്കുട്ടൻ, സതീഷ് കുമാർ, പി.വി ലത, സുപ്രൻ എന്നിവർ സംസാരിച്ചു. ശാഖാസെക്രട്ടറി അഭിജിത് നന്ദി പറഞ്ഞു.