vathilpati-sevanam

മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്‌ വാതിൽപ്പടി സേവനം പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ദീപു പടകത്തിൽ, കെ വിനു, അഭിലാഷ് തൂമ്പിനാത്ത്, അജിത ദേവരാജ്, ഷിബു കിളിമൺതറയിൽ , ഗോപൻ ചെന്നിത്തല, ജി.ജയദേവ്, ദീപാ രാജൻ, ലീലാമ്മ ഡാനിയേൽ, ബിന്ദുപ്രദീപ്, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. വിശ്വംഭരൻ, വി.കെ വിജയൻ, തുളസിദാസ്, ശ്രീജ, പദ്മകുമാരി, മോഹനൻപിള്ള, അഖില സോമൻ എന്നിവർ ക്ലാസ്‌ നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷാ സോജൻ സ്വാഗതവും പ്ലാനിംഗ് ക്ലാർക്ക് മനുമോഹൻ നന്ദിയും പറഞ്ഞു.