അമ്പലപ്പുഴ : ആലപ്പുഴ നഗരത്തിലെ റോഡുകളുടെ നിർമ്മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് എച്ച്. സലാം എം. എൽ. എ അറിയിച്ചു.പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലക്കൽ ഭാഗത്ത് 555 മീറ്ററോളം നീളം വരുന്ന വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കിയ ഭാഗത്ത് റോഡിന്റെ ഇരുവശവും ടൈൽ പാകുന്ന ജോലികളാകും ആദ്യം പൂർത്തിയാക്കുക. 31.425 മീറ്റർ നീളം വരുന്ന സിറ്റി റോഡിന്റെ മുഴുവൻ പ്രവൃത്തികളും 45 ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് എം .എൽ .എ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.