 
കുട്ടനാട് : സി.പി.എമ്മിന്റെ സ്നേഹവീട് പദ്ധതി പ്രകാരം കൈനകരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗമിനിയുടെ കുടുംബത്തിനായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലീടിൽ മുൻ എം.എൽ.എ സി.കെ.സദാശിവൻ നിർവഹിച്ചു. ഭവന നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.എ.പ്രമോദ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.എസ്.അനിൽകുമാർ, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.കുഞ്ഞച്ചൻ, ഏരിയാ കമമറ്റിയംഗം എസ്.സുധിമോൻ , പഞ്ചായത്ത് പ്രസിഡ് എം.സി.പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീല സജീവ്, ലോക്കൽ കമ്മറ്റിയംഗം പി.പി.വിജയപ്പൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.രതീശൻ സ്വാഗതവും ട്രഷറർ കെ.ഒ.ചാക്കോ നന്ദിയും പറഞ്ഞു.