st-joseph
സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റ്റർ മിനിമോൾ ചാക്കോ ചെറുമന്നത്തിനെ സൗഹൃദ പ്രസിഡന്റ് പി. ജ്യോതിസ് അനുമോദിക്കുന്നു

ആലപ്പുഴ : ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ വിജയം കൈവരിച്ച സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിനെ സൗഹൃദ സാമൂഹ്യ സേവന സന്നദ്ധ സമിതി അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റ്റർ മിനിമോൾ ചാക്കോ ചെറുമന്നത്തിനെ സൗഹൃദ പ്രസിഡന്റ് പി. ജ്യോതിസ് ഷാൾ അണിയിച്ച് അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൺവീനർ ആർ.പ്രദീപ്, മുനിസിപ്പൽ കൗൺസിലർ ഡി.പി.മധു , സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ എം.ഉഷ, അദ്ധ്യാപികമാരായ സിസ്റ്റർ സിബി., രെഞ്ചിൻ മേരി ഉമ്മൻ, സലിമാത്യു, സോജാ ഫെലിക്സ്, ഷെർളി സെമൻന്തി, ഏലിയാമ്മ, ടെസ്സി ചെറിയാൻ എന്നിവർ പങ്കെടുത്തു.