anumo
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയ്ൾക്കും എ പ്ളസ് നേടിയ ഇരട്ടകളായ അഞ്ജു മനോജ്, അഞ്‌ജിത മനോജ് എന്നിവരെ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഭാരവാഹികൾ അഭിനന്ദിച്ചപ്പോൾ

കുട്ടനാട് : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയ്ൾക്കും എ പ്ളസ് നേടിയ ഇരട്ടകളായ അഞ്ജു മനോജ്, അഞ്‌ജിത മനോജ് എന്നിവരെ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഭാരവാഹികൾ വീട്ടിലെത്തി അഭിനന്ദിച്ചു.

മാമ്പുഴക്കരി 442ാം നമ്പർ ശാഖാംഗം ചിത്തിര ഭവനിൽ മനോജിന്റെയും പ്രസീത മനോജിന്റെയും മക്കളാണ് അഞ്ജുവും അഞ്‌ജിതയും. യൂണിയൻ വൈസ്. ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി ശാഖാ പ്രസിഡന്റ് എം.പി.പ്രമോദ്, സെക്രട്ടറി ആർ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തദ.