tre
ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനം . എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനം . എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അധ്യക്ഷനായി. ക്ലബ്‌ പ്രസിഡന്റ് വി.കെ.നാസർ സ്വാഗതം പറഞ്ഞു.നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, നഗരസഭാംഗങ്ങളായ ബി.നസീർ,ബി.അജേഷ്, നസീർ പുന്നയ്ക്കൽ, കെ.എസ്.കവിത, ക്ലാരമ്മ പീറ്റർ, മുൻ കൗൺസിലർ സി.വി.മനോജ് കുമാർ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ.കുര്യൻ ജെയിംസ്, തൃപ്തികുമാർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷെരീഫ് കുട്ടി നന്ദി പറഞ്ഞു.