പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിൽ പഠനോപകരണ വിതരണം ഇന്ന് വൈകിട്ട് 4 ന് നടക്കും . ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖാ ചെയർമാൻ കെ.എൽ അശോകൻ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി.ടി.മന്മഥൻ ആമുഖ പ്രസംഗം നടത്തും. നിയുക്ത ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ , പി.ടി.എ പ്രസിഡന്റ് ബിജുദാസ്, ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ എ.ഡി.വിശ്വനാഥൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ചിത്രാ ഗോപി, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്നാവത്സലൻ , കുടുംബ യൂണിറ്റ് ഭാരവാഹികളായ പ്രജിത്ത്, സുഗുണൻ എൻ.ആർ.സാജു, ഷീനുകുമാർ , ദിലീപ് പ്രസന്നൻ തുടങ്ങിയവർ പങ്കെടുക്കും.