sndp
ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയനും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവ്വഹിക്കുന്നു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ എസ്.ദേവരാജൻ, അനിൽ കണ്ണാടി, മോഹനൻ കൊഴുവല്ലൂർ, ഡോ.അനൂപ് വൈക്കം, കെ.ആർ.മോഹനൻ എന്നിവർ സമീപം

ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയനും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം അനിൽ കണ്ണാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.അനൂപ് വൈക്കം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, കോഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, ധർമ്മസേന കോഡിനേറ്റർ വിജിൻരാജ് എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ മോഹനൻ കൊഴുവല്ലൂർ സ്വാഗതവും കെ.ആർ.മോഹനൻ നന്ദിയും പറഞ്ഞു. ക്ലാസ് നാളെ വൈകിട്ട് 4.00 ന് സമാപിക്കും. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും