കായംകുളം :സി.പി.ഐ ഭരണിക്കാവ് മണ്ഡലം സമ്മേളനം 26, 27 തീയതികളിൽ പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് പാരിസ് ഹാളിൽ
നടക്കും. 26 ന് രാവിലെ 10.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസി.സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം എൻ. സുകുമാരപിള്ള, അഡ്വ.എ ഷാജഹാൻ, കെ.എസ് രവി, വി മോഹൻദാസ്, എസ്. സോളമൻ, കെ. ചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കും.