
ഹരിപ്പാട്: നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ സ്‌മൃതിദിനത്തിൽ പള്ളിപ്പാട് കെ പി എം എസ് ശാഖയിൽ അയ്യൻകാളിയുടെ പൂർണകായ പ്രതിമയിൽ ബിജെപി ദക്ഷിണമേഖല അദ്ധ്യക്ഷൻ കെ. സോമൻ പുഷ്പഹാരം അർപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച പിന്നാക്ക സമുദായത്തിൽ പെട്ട കുട്ടിയെ പൊന്നാട അണിയിച്ചു. പഠന ഉപഹാരങ്ങൾ നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രണവം ശ്രീകുമാർ,ബി. ജെ.പി ഹരിപ്പാട് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ പി.എസ് നോബിൾ, എസ്.സി മോർച്ച ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് ഉദയകുമാർ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ പ്രസാദ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മനു പള്ളിപ്പാട്, പള്ളിപ്പാട് പഞ്ചായത്തു മെമ്പർ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു..