ആലപ്പുഴ: കേടായ മീറ്റർ മാറ്റി വയ്ക്കാത്തവരുടെയും പിഴയോടു കൂടി പണം അടക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞിട്ടും ബിൽ അടയ്ക്കാത്തവരുടെയും കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി സബ് ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റിയിലും മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് ഗ്രാമ പഞ്ചായത്തുകളിലുമാണ് കണക്ഷനുകൾ വിച്ഛേദിക്കുക.