 
ഹരിപ്പാട്: ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഹരിപ്പാട് കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ചരമവാർഷിക അനുസ്മരണം ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരയ രവിപുരത്ത് രവീന്ദ്രൻ, ഭരണിക്കാവ് കൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ആർ. ഹരികുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി.ആർ.തമ്പി, വസന്ത ഗോപാലകൃഷ്ണൻ, ജില്ലാ ജന.സെക്രട്ടറിമാരായ പി.കെ.അച്ചുതൻ, വി.വാസുദേവൻ, ഐശ്വര്യ തങ്കപ്പൻ, രാജേന്ദ്രൻ, ബാലൻ, ബ്ലോക്ക് പ്രസിഡന്റ് സി.പ്രസന്ന, ചന്ദ്രലാൽ, വി.സോമൻ, കൊച്ചു ചെറുക്കൻ, പാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച സംസ്ഥാന ജന.സെക്രട്ടറി കറ്റാനം മനോഹരന് യോഗം ആദരാഞ്ജലി അർപ്പിച്ചു.