ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ചേർന്ന് ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിൽ ഹിന്ദുമത വേദ-വേദാന്ത സംസ്‌കൃത പാഠശാല ആരംഭിക്കും. 5നും 15 നും മദ്ധ്യേ പ്രായമുള്ള ആൺ-പെൺകുട്ടികൾക്ക് ചേരാം. ഭാരത സംസ്‌കാരത്തെക്കുറിച്ചും,വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ എന്നിവയിലടങ്ങിയിട്ടുള്ള സനാതന ധർമ്മത്തെക്കുറിച്ചും പുതിയ തലമുറയ്ക്ക് അറിവ് പകരുക എന്ന ഉദ്ദേശത്തോടെയാണ് പാഠശാല ആരംഭിക്കുന്നതെന്ന് ഉപദേശക സമിതി പ്രസിഡന്റ് എം.ഇ. രാമചന്ദ്രൻനായരും സെക്രട്ടറി നന്ദനം ദേവദാസും അറിയിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 10 വരെയാണ് ക്ലാസ്.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ 26ന് രാവിലെ 10ന് പാഠശാല ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് എം.ഇ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനാകും.ക്ലാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉപദേശക സമിതിയുമായി ബന്ധപ്പെടണം. ഫോൺ: 93874 88493.