ഹരിപ്പാട്: ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റ്സിന്റെ ദ്വിദ്വിന പരീശീലന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സതീഷ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമാദ്ധ്യാപകൻ എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. കായംകുളം റീജിയണിന്റെ എസ്.പി.സി അസി. നോഡൽ ഓഫീസർ നഹാസ് വിശിഷ്ടാതിഥിയായിരുന്നു. പരിസ്ഥിതി ബോധവത്കരണം, ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളിൽ വിദഗ് ദ്ധർ ക്ലാസ് എടുക്കും. 45 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.