മാവേലിക്കര : കൊയ്പ്പള്ളി കാരാൺമ പെരുങ്ങാല സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖ വളഞ്ഞനടക്കാവിൽ നാളെ തുറക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. സ്‌ട്രോങ് റൂം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ സ്ഥിര നിക്ഷേപം സ്വീകരിക്കും. അഡ്വ.യു.പ്രതിഭ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസി സേവ്യർ വായ്പാ വിതരണം നടത്തും.
1941ൽ വിവിധോദ്ദേശ സംഘമായി പ്രവർത്തനം ആരംഭിച്ച പെരുങ്ങാല സർവീസ് സഹകരണ സംഘം 1961ൽ കേരളാ കോപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. 2016 മുതൽ ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡായി പ്രവർത്തിച്ചുവരുന്നു. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.പ്രേംദീപ്, കെ.ജി സന്തോഷ്, സെക്രട്ടറി പ്രീതാകുമാരി എന്നിവർ പങ്കെടുത്തു.