മാവേലിക്കര: തെക്കേക്കരയിൽ 21ന് നടക്കുന്ന വി.അജിത്ത് രക്തസാക്ഷി വാർഷികാചരണത്തോടനുബന്ധിച്ച് അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. അഭയം ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ അദ്ധ്യക്ഷനാവും. വണ്ടാനം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ക്യാമ്പിൽ രോഗികളെ പരിശോധിക്കും.